[With
21 translations, Malayalam has seen the most number of translations in any
Indian language. More and more translations continue to be produced, the most
recent one being a translation by Shailaja Ravindran (In 2007;
D.C. Books, Kottayam). Malayalam probably has the unique distinction of
producing the first ever translation of Tirukkural in any Indian language. An
unpublished manuscript of a Malayalam translation done in 1595 A.D. is
reported in the Annual Report of the Cochin Archeological Department for the
year 1933-34.
Translations are of different
types. Some in modern Malayalam and some in ancient Malayalam. Ancient
Malayalam is dominated by Tamil words unlike modern Malayalam which is a
hybrid of Tamil and Sanskrit. As a result, Malayalam has a rich vocabulary of
both Tamil and Sanskrit origin. This is precisely the reason why Malayalees
do not find Tamil movies difficult to understand when released in Kerala.
Ramesan Nair’s translation of Thirukkural (Trust Publications, Trivandrum) in
ancient Malayalam reminds us how close Malayalam was once with Tamil.
The
translation in verse presented here is that of V.V. Abdulla Sahib, first published
in 2002. As in the case of the Hindi translation of the Kural, my wife K.T.
Shahnaz typed the entire translation. All the 133 chapters have been
presented in Acrobat.]
മുഖവുര
അദ്ധ്യാത്മിക
ജ്യോതിസ്സായ
തിരുവള്ളുവനയനാര്‍
അരുളിയ
തിരുക്കുറള്‍
ഒരു സാധാരണ
സാഹിത്യകൃതിയല്ല,
തമിഴ്‌ഗ്രന്ഥങ്ങളില്‍
വെച്ച്
ഏറ്റവും
വിശിഷ്ടമാണ്
തിരുക്കുറള്‍
എന്ന്
അഭിജ്ഞന്മാര്‍
അഭിപ്രായപ്പെടുന്നു.
തമിഴ്‌വേദമെന്ന
അപരനാമത്താലാണ്
അതറിയപ്പെടുന്നത് തിരുക്കുറള്‍ വിരചിതമായ കാലത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്.
ക്രിസ്തുവിന്
മുന്പ്
രണ്ടാം
നൂറ്റാണ്ടിലാണ്
തിരുവള്ളുവര്‍
ജീവിച്ചിരുന്നതെന്ന്
ചിലര്‍
അഭിപ്രായപ്പെടുന്പോള്‍
മറ്റു
ചിലര്‍
ക്രിസ്ര്‌ത്വാബ്ദം
നാലാം
നൂറ്റാണ്ടാണെന്ന്
പറയുന്നു.
എങ്ങനെയായാലും
തിരുക്കുറളിന്
പതിനഞ്ച്
നൂറ്റാണ്ടിലധികം
പഴക്കമുണ്ടെന്ന
കാര്യത്തില്‍
സംശയമില്ല.
തിരുവള്ളൂവര്‍
ഒരു ജൈനമതക്കാരനാണെന്നാണ്
ചില പണ്‌ഡിതന്മാരുടെ
പക്ഷം. ആചാരംഗസൂത്രം, ഉപസാദര്‍ശകം എന്നീ
ജൈനമതഗ്രന്ഥങ്ങളിലെ
ആശയങ്ങള്‍
കുറളിലുള്ളതാണ്
കാരണം. എന്നാല്‍
കുറളിലാകട്ടെ
വിശ്വാസപരമായ
വൈജാത്യമോ
വിവേചനമോ
പ്രതിഫലിക്കാതെ
ഒരു വിശ്വപൌരനായ
ആത്മീയപുരുഷനായിട്ടാണ്
അദ്ദേഹം
പരിലസിക്കുന്നത്.
ജാതിമതവര്‍ണ്ണഭെതമെന്യേ
മനുഷ്യകുലത്തിന്
ആദരണീയവും
ആചരണീയവും
വിജ്ഞാനദായകവുമായ
കുറള്‍
കാലാതിവര്‍ത്തിയായി
നിലകൊള്ളുന്നു.
അതില്‍
അമൂല്യങ്ങളായ
തത്വങ്ങളും
ഉപദേശങ്ങളും
അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ
കുറള്‍
മനുഷ്യകുലത്തിന്റെ
പൊതുസ്വത്തായിത്തീരുകയും
സര്‍വ്വലോകത്തും
പ്രചരിക്കുകയും
ചെയ്തു.
അനേകം
ലോകഭാഷകളിലേക്ക്
കുറള്‍
പരാവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
അതിന്റെ
വൈശിഷ്ട്യം
വിളിച്ചോതുന്നുണ്ട്.
അത് സംബന്ധമായ
ഒരു ചെറുവിവരണം
പ്രസക്തമാണെന്ന്
കരുതുന്നു.
തിരുക്കുറള്‍- ഇതരഭാഷകളില്‍
താഴെ
കാണിക്കുന്ന
ഭാരതീയ
ഭാഷകളിലേക്കും
ഭാരതീയേതര
ഭാഷകളിലേക്കും
തിരുക്കുറള്‍
വിവര്‍ത്തനം
ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയ
ഭാഷകള്‍
ബംഗാളി, ഗുജറാത്തി,
ഹിന്ദി,
കന്നട,
മറാത്തി,
ഓറിയ,
പഞ്ചാബി,
രാജസ്ഥാനി,
സൌരാഷ്ട്ര,
തെലുഗു,
ഉര്‍ദു, സംസ്കൃതം,
മലയാളം.
ഏഷ്യന്‍ ഭാഷകള്‍
അറബിക്,
ബര്‍മീസ്, ചൈനീസ്,
ജപ്പാനീസ്,
മലയ, സിംഹാളീസ്,
ഫീജിയന്‍
യൂറോപ്യന്‍ ഭാഷകള്‍
ആര്‍മേന്യന്‍,
ചെക്ക്,
ഡച്ച്,
ഇംഗ്ലീഷ്,
ഫിന്നിഷ്,
ഫ്രഞ്ച്,
ജര്‍മന്‍, ലാറ്റിന്‍,
പോളിഷ്,
റഷ്യന്‍,
സ്വീഡിഷ്,
ഇറ്റാലിയന്‍.
മലയാള
ഭാഷയില്‍
തിരുക്കുറളിന്റെ
പല വിവര്‍ത്തനങ്ങളും
ഇതിനകം
പുറത്തിറങ്ങിയിട്ടുണ്ട്.
എന്നാല്‍
ഉന്നത
വിദ്യാഭ്യാസം
ലഭിച്ചിട്ടില്ലാത്ത
സാധാരണക്കാര്‍ക്ക് എളുപ്പം
മനസ?yലാക്കത്തക്ക
നിലയിലും
സഹൃദയര്‍ക്ക് അതിവേഗം
ഹൃദിസ്ഥമാക്കാന്‍
സാധ്യമാകുന്ന
തരത്തിലും
ലളിതഭാഷയില്‍
കാവ്യരൂപത്തിലാണ്
ഈ വിവര്‍ത്തനം
നിര്‍വ്വഹിക്കപ്പെട്ടിട്ടുള്ളത്.
ഈ മലയാളപദ്യവിവര്‍ത്തനം
വിജയകരമായി
പൂര്‍ത്തിയാക്കുന്നതിന്
എന്നെ
രണ്ടു
വ്യക്തികള്‍
അകമഴിഞ്ഞു
സഹായിച്ചിട്ടൂണ്ട്.
ഒന്ന്,
ഈരോട
ചെന്നിമലൈ
സ്വദേശി,
ശ്രീമാന്‍
തങ്കവേലുമാസ്റ്റര്‍
ബി.എ., ബി.ടി. (റിട്ട.
ഹൈസ്‌ക്കൂള്‍
അദ്ധ്യാപകന്‍).
രണ്ട്,
മലയാളിയും
ഈരോട്
സ്ഥിരവാസിയും
കോട്ടക്കല്‍
ആര്യവൈദ്യശാല
ഫിസിഷ്യനുമായ
ഡോക്ടര്‍
മോഹനന്‍
വരിക്കോട്ടില്‍,
ഡി.എ..എം ഭാഷാപരമായും
ആശയപരമായും
മറ്റുവിധത്തിലും
ഇവര്‍
ചെയ്തിട്ടുള്ള
സേവനങ്ങള്‍ക്ക് നന്ദിപറയുവാന്‍
ഉചിതമായ
ഭാഷ എനിക്ക്
സ്വാധീനമല്ല.
അപ്രകാരം
തന്നെ
വിവര്‍ത്തനശ്ലോകങ്ങള്‍
യഥാക്രമം
വായിച്ചു
വിലയിരുത്തി
എനിക്ക്
വേണ്ടുന്ന
നിര്‍ദ്ദേശങ്ങള്‍
നല്‍കിയ ശ്രീമാന്‍
എം.സി. രാമന്‍
മാസ്റ്റര്‍
എം.എ., ബി.എഡ്. അവര്‍കളുടെ
സഹായസഹകരണങ്ങള്‍ക്ക് ഞാന്‍
വളരെ
നന്ദിയുള്ളവനാണ്.
ഈ വിവര്‍ത്തനത്തിന്
എനിക്ക്
സഹായകമായവ
താഴെ
കുറിക്കുന്ന
ഗ്രന്ഥങ്ങളാണ്.
1. പരിമേലഴകരുടെ
തമിഴ്
വിവര്‍ത്തനം.
2. ഡോക്ടര്‍
മുനുസ്വാമി
വരദരാജന്‍
അവര്‍കളുടെ
തിരുക്കുറള്‍
തെളിവുരൈ.
3. ഈക്കോട്ട്
സഭാപതി
മുദലിയാര്‍
അവര്‍കളുടെ
തിരുക്കുറള്‍
വിളക്കുവരൈ.
4. സി.
രാജഗോപാലാചാരി
അവര്‍കളുടെ
തെരെഞ്ഞെടുത്ത
കുറള്‍
ഈരടികളുടെ
ഇംഗ്ലീഷ്
വിവര്‍ത്തനം.
ഒരു
ആത്മീയ
ഗ്രന്ഥം
പോലെ
സര്‍വ്വവ്യാപകമായി
പ്രശോഭിക്കുന്ന
കുറള്‍
വൈജ്ഞാനികവും
വൈകാരികവുമായ
തലങ്ങളിലൂടെ
മനുഷ്യനെ
ഉല്‍കൃഷ്ടനാക്കുന്നു.
മലയാളികള്‍
ഈ കൃതി സ്വീകരിച്ച്
അതിന്റെ
ഉപഭോക്താക്കളായിത്തീരുന്നതോടൊപ്പം
എന്നെ
ഉഥോചിതം
പ്രോത്സാഹിപ്പിക്കുമെന്ന
വിശ്വാസത്തോടുകൂടി
ഞാന്‍
ഇത് ബഹുജനസമക്ഷം
സവിനയം
സമര്‍പ്പിച്ചുകൊള്ളുന്നു.
രചയിതാവ്
|
|
പെരിഞ്ഞനം
20-10-2002
|
വി.വി. അബ്ദുല്ലാസാഹിബ്
പെരിഞ്ഞനം, തൃശൂര്‍ 680 686
|
- Kunhikrishan, K. 1999. Tirukkural in Malayalam. Book Review of Tirukkural translation in Malayalam by S. Ramesan Nair. In: The Hindu.
- George, K.M. 1973 Tirukkural and Malayalam. In: First All India Tirukkural Seminar Papers. (Editor: N. Sanjeevi). Pp 44-49
- நீல பத்மநாபன். 2000. இரமேசன் நாயரின் `திருக்குறள்’ மலையாள மொழியாக்கம்: சில சிந்தனைகள். வள்ளுவம்.
- பல்லடம் மாணிக்கம் திருக்குறள் பண்பாட்டு ஆய்வு மையம். November – December, 2000. பக்கம் 39-42
No comments:
Post a Comment